തൃശ്ശൂർ: ഒല്ലൂർ കെഎസ്ഇബി ഓഫീസിന് സമീപം സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 20 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആമ്പല്ലൂർ- കല്ലൂർ റൂട്ടിൽ ഓടുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത്തെടുത്ത്. ആരുടെയും പരിക്ക് ഗുരുതരമല്ല
previous post
