News One Thrissur
Updates

തളിക്കുളത്ത് കാറിന് സൈഡ് കൊടുക്കാതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഇടപ്പെട്ടതിന്  ആക്രമണം; രണ്ട് പ്രതികൾ അറസ്റ്റിൽ

തളിക്കുളം : പ്രതികൾ സഞ്ചരിച്ചിരുന്ന  കാറിന് ഒരു ബൈക്കുകാരൻ സൈഡ് കൊടുക്കാത്തത് സംബന്ധിച്ച് തർക്കവും ഉന്തും തള്ളും ഉണ്ടാക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന  തളിക്കുളം  മുറ്റിച്ചൂർ സ്വദേശി വന്നേരി വീട്ടിൽ  സതീഷ് (50) എന്നയാളെ കൈ കൊണ്ടും ഇടിവള കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ട് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.  തളിക്കുളം  മുറ്റിച്ചൂർ സ്വദേശി തട്ടുപറമ്പിൽ വീട്ടിൽ ചിന്മയ്  (27), തളിക്കുളം  പത്താംകല്ല് സ്വദേശി വലിയകത്ത് വീട്ടിൽ സഞ്ജു (31) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
17ന്  രാത്രി 10.00 മണിയോടെ മുറ്റിച്ചൂർ വാട്ടർ കിയോസ്കിന് സമീപമാണ് സംഭവം. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന് ഒരു ബൈക്കുകാരൻ സൈഡ് നൽകാത്തതിനെ തുടർന്ന് തർക്കവും ഉന്തുംതള്ളും ഉണ്ടാകുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന പരാതിക്കാരനെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
ചിന്മയ്  വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് ഐ എബിൻ എസ് ഐ അമൽരാജ് സിപിഒ അമൽരാജ്, സിപിഒ മാഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related posts

വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച തൃപ്രയാറിൽ സ്വീകരണം

Sudheer K

പോപ്പുലർ മുഹമ്മദ് അന്തരിച്ചു.

Sudheer K

പുതുവത്സര ആഘോഷ പരിപാടിയിൽ വെച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!