News One Thrissur
Updates

ചേർപ്പിൽ ബസ്സിന് പിറകിൽ കാറിടിച്ച് നാല് പേർക്ക് പരിക്ക്

ചേർപ്പ് : തിരുവുള്ളക്കാവിലെ വില്ലേജ് ആഫീസിന് മുന്നിൽ ബസ്സിന് പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്ക്. കോയമ്പത്തൂർ മേട്ടുപാളയം സ്വദേശികളായ ദിവ്യ, (28), മുസ്തഫ (25), ഡിന ( 25), ധരണി (21) എന്നിവർക്കാണ് പരിക്കേറ്റത് .ഇവരെ ചേർപ്പ് രോഹിണി ആശുപത്രി ആംബുലൻസ് അധികൃതർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ 9 നാണ് അപകടം. ചേർപ്പിൽ നിന്ന് ഒല്ലൂർ വഴി തൃശൂരിലേക്ക് പോകുന്ന ശ്രീകൃ ഷ്ണബസ്സിന് പിറകിലാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു ചേർപ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

പഴുവിൽ സ്വദേശി ഖത്തറിൽ അന്തരിച്ചു.

Sudheer K

യുവതിയെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sudheer K

ട്രെയിനിൽ നിന്ന് വീണ് പുറത്തൂർ സ്വദേശി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!