News One Thrissur
Updates

മണലിപ്പുഴയിൽ ഒഴുകിപ്പോയ കാർ കണ്ടെത്തി

തൃശൂർ: മടവാക്കര കാച്ചക്കടവിൽ മണലിപ്പുഴയിലേക്ക് മറിഞ്ഞ് ഒഴുകിപ്പോയ കാർ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാച്ചക്കടവിന് 200 മീറ്റർ മാറിയാണ് കാർ കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെയാണ് കാർ പുഴയിൽ ഒഴുകിപ്പോയത്. നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ ഇലക്ട്രിക് കാറിൽനിന്ന് ഡ്രൈവർ സിനാൻ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
അപകടത്തിന് പിന്നാലെ ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തുന്നതിനായി അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ശക്തമായ ഒഴുക്ക് തിരച്ചിൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നതായി അറിയിച്ച് തെരച്ചിൽ തല്ക്കാലം നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇന്ന് കടവിൽ ചൂണ്ടയിടാനെത്തിയവരാണ് കടവിന് ഇരുന്നൂറോളം മീറ്റർ അകലെയായി കാർ കണ്ടെത്തിയത്.

Related posts

മണലൂർ പഞ്ചായത്ത് വികസന സദസ്സ് പ്രസിഡൻ്റും കോൺഗ്രസ്സ് അംഗങ്ങളും ബഹിഷ്‌ക്കരിച്ചു.

Sudheer K

ക്ഷേമപെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും

Sudheer K

വാടാനപ്പള്ളി ബി.വി. എൽപി സ്കൂൾ 96-ാം വാർഷികം: വന്നേരി ചന്ദ്രശേഖരൻ മാസ്റ്റർ സ്മാരക പുരസ്കാരം ശലഭ ശങ്കറിന് സമ്മാനിച്ചു.

Sudheer K

Leave a Comment

error: Content is protected !!