News One Thrissur
Updates

ഓപ്പറേഷൻ തൂഫാൻ; ചേർപ്പിൽ ബ്ലോക്ക് കോൺഗ്രസ് കൂട്ടയോട്ടം നടത്തി

ചേർപ്പ് : ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചിന്നിപ്പാടം മുതൽ മഹാത്മാ മൈതാനം വരെ കൂട്ടയോട്ടം നടത്തി. എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ ഫ്ലാഗ് ഓഫ് ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷൈജു സായ്റാം അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സി.ഒ. ജേക്കബ്, ജനറൽ സെക്രട്ടറിമാരായ ടി.കെ. പൊറിഞ്ചു, കെ.കെ. അശോകൻ, പഞ്ചായത്ത് പ്രസിഡൻ്റ് സിജോ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. വിനോദ്, വിവിധ മണ്ഡലം പ്രസിഡൻ്റുമാരായ എം.എൻ. ഉണ്ണികൃഷ്ണൻ, പ്രിയൻ പെരിഞ്ചേരി, ടോണി ചിറയത്ത്, ജോഷി ആലപ്പാട്ട്, എന്നിവർ പങ്കെടുത്തു.

Related posts

താരാഭായി അന്തരിച്ചു.

Sudheer K

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു

Sudheer K

കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!