News One Thrissur
Updates

കയ്പമംഗലത്ത് എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ.

കയ്പമംഗലം : ഓപ്പറേഷൻ തൂഫാൻ പ്രകാരം ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കയ്പമംഗലത്ത് നിരോധിത രാസലഹരിയായ എംഡിഎംഎ യുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പമംഗലം ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് അറസ്റ്റിലായത്.
27ന് ഉച്ചക്ക് 12യോടെ പ്രതിയുടെ വീട്ടിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീംമി ന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിനകത്തെ കിടപ്പ് മുറിയുടെ ബെഡ് ഷീറ്റിനടിയിൽ നിന്ന് 2.930 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പിടിച്ചെടുത്ത എംഡിഎംഎ ഇന്റർമീഡിയറ്റ് അളവിലുള്ളതാണ്.

തൃശ്ശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ജയൻ, ഡാൻസാഫ് എസ് ഐ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനി, എസ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത് സാഗർ, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രഞ്ജിത്ത് കെ, എസ് ഐ മാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ് സി പി ഒ മിഥുൻ ലാൽ, സി പി ഒ ആഷിഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

കണ്ടശ്ശാംകടവ് കേണ്ടസ് ക്ലബ് പ്രതിഭാസംഗമം നടത്തി.

Sudheer K

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് : ഷക്കീല അമീർ പ്രസിഡൻ്റ്, സെബി ജോസഫ് പെല്ലിശ്ശേരി വൈസ് പ്രസിഡൻ്റ്.

Sudheer K

വി.വി.വാസുദേവൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!