News One Thrissur
Updates

വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ മുതിർന്ന വ്യാപാരികളെ ആദരിച്ചു

​ തൃപ്രയാർ: വലപ്പാട് മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനാചരണവും മുതിർന്ന വ്യാപാരികളെ ആദരിക്കലും നടത്തി. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീരാജ്, വൈസ് പ്രസിഡന്റ് ബഷീറുദ്ദീൻ എന്നിവർ സംസാരിച്ചു.
മുൻ പ്രസിഡന്റുമാരായ പരമേശ്വരൻ കരിപ്പാടത്ത്, പി.എഫ്. കൊച്ചുദേവസ്സി, മുതിർന്ന വ്യാപാരികളായ ഇ.ആർ. ജോസഫ്, കെ.കെ. സുകുമാരൻ വി.കെ.ഷൗക്കത്തലി, പി.എസ്. ആനന്ദൻ, പി.എ. മുഹമ്മദാലി, കെ.ജെ.വിൻസെന്റ്, ടി.പി. ആൻ്റണി എന്നിവരെയും മുൻ ഓഫീസ് സ്റ്റാഫ് ടി.വി. ശിവരാമനെയും ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഫാത്തിമ നസ്രി, എം.ആർ. നാസിയ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.

Related posts

കയ്പമംഗലത്ത് മദ്ഹ് മജ്‌ലിസ് വാർഷികവും മലിക്കുൽ മുളഫ്ഫർ മജ്‌ലിസ് പ്രചരണവും ഞായറാഴ്ച

Sudheer K

കണ്ടശാംകടവ് ജലോത്സവത്തിന് മണലൂർ പഞ്ചായത്ത് ഫണ്ട് കൈമാറിയില്ല; പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് .

Sudheer K

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ.

Sudheer K

Leave a Comment

error: Content is protected !!