News One Thrissur
Updates

അന്തിക്കാട് പള്ളിയിൽ സംയുക്ത ഊട്ടു തിരുനാളിന് കൊടിയേറി.

അന്തിക്കാട് : സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ പരി. കന്യകാമറിയത്തിൻ്റെയും ഇടവക മധ്യസ്ഥനായ വി. അന്തോണീസിൻ്റെയും അത്ഭുത പ്രവർത്തകനായ വി. യൂദാതദ്ദേവൂസിൻ്റെയും സംയുക്ത ഊട്ടു തിരുനാളിന് കൊടിയേറി. മുൻവികാരി ഫാ. ജോൺ കിടങ്ങൻ കൊടിയേറ്റം നിർവഹിച്ചു. രാവിലെ വി.കുർബാനയ്ക്കു ശേഷം വികാരി ഫാ. ടോം വേലൂക്കാരൻ്റെ നേതൃത്വത്തിൽ ദർശന സഭാംഗങ്ങളുടെ അകമ്പടിയോടെയാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്.
പരി.കന്യകാമറിയത്തിൻ്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവുമായ ഓഗസ്റ്റ് 15 നാണ് സംയുക്ത തിരുനാൾ.
രാവിലെ 10 ന് ആഘോഷമായ കുർബാനയ്ക്ക് ഇടവകാംഗവും പാറന്നൂർ പള്ളിവികാരിയുമായ ഫാ. പ്രിൻസ് ചിരിയങ്കണ്ടത്ത് മുഖ്യ കാർമികത്വം വഹിക്കും. വലപ്പാട് കപ്പുച്ചിൻ ആശ്രമത്തിലെ വൈദികൻ വിൽജോ നീലങ്കാവിൽ സന്ദേശം നൽകും. ഉച്ചയ്ക്ക് 11.45 മുതൽ നേർച്ച ഊട്ട് വിതരണം ആരംഭിക്കും .
തിരുനാൾ തലേന്ന് വൈകിട്ട് 5.45 ന് വി.കുർബാനയ്ക്ക് ശേഷം കൂടുതുറക്കൽ ശുശ്രൂഷ നടക്കും.
വികാരി ഫാ. ടോം വേലൂക്കാരൻ കാർമികത്വം വഹിക്കും. ജനറൽ കൺവീനർ
ജോണി ചിരിയങ്കണ്ടത്ത്, കൈക്കാരന്മാരായ ആൻ്റണി ജോസഫ്, ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, സ്റ്റീഫൻ ദേവസി കൺവീനർ ആൻ്റോ കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ തിരുനാൾ ആഘോഷ കമ്മിറ്റി പ്രവർത്തിക്കുന്നു.

Related posts

ഓണത്തിന് 2 മാസത്തെ ക്ഷേമ പെൻഷൻ: വിതരണം നാളെ മുതൽ

Sudheer K

രംഭ അന്തരിച്ചു

Sudheer K

നാട്ടികയിൽ വാഹന ഷോറൂമിന് നേരെ ഗുണ്ടാ ആക്രമണം; സ്ഥാപനത്തിൻ്റെ ചില്ല് തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!