News One Thrissur
Updates

കണ്ടശാംകടവ് ജലോത്സവത്തിന് മണലൂർ പഞ്ചായത്ത് ഫണ്ട് കൈമാറിയില്ല; പ്രതിഷേധവുമായി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് .

കാഞ്ഞാണി: കണ്ടശാംകടവ് ജലോത്സവത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ ഫണ്ട്‌ കൈമാറാത്ത മണലൂർ പഞ്ചായത്തിന്റെ ഭരണസമിതിക്കെതിരെ ജലോത്സവം സംഘാടകസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.വി. വിനോദൻ ഉദ്ഘാടനം ചെയ്‌തു. ജലവാഹിനി ബോട്ട് ക്ലബ്‌ പ്രസിഡന്റ്‌ കാർത്തികേയൻ വെണ്ണക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗo വി. എൻ. സുർജിത്ത്, മണലൂർ പഞ്ചായത്ത്‌ മെമ്പർമാരായ രാഗേഷ് കണിയാംപറമ്പിൽ, ധർമ്മൻ പറത്താട്ടിൽ, സിമി പ്രദീപ്, ഷേർളി റാഫി, ഷാനി അനിൽകുമാർ, ജോയ്മോൻ പള്ളിക്കുന്നത്ത് എന്നിവർ സംസാരിച്ചു സംഘാടക സമിതി മെമ്പർമാരായ പി.കെ. സജീവൻ, സുധർമ്മൻ ചിരുകണ്ടത്ത്, കെ. ആർ. അഭിരാജ്, ധനമോൻ മഠത്തി പറമ്പിൽ, എം. ബി. മോഹനൻ, അരുൺ ആനന്ദ്, ശ്യാം, എം. വി. ഷാജി, വിനിത് പാറേമ്മൽ, ജോർജ് ആലപ്പാട്, രാഗേഷ് പറത്താട്ടിൽ, കെ.എ. അജീഷ്, ജനാർദ്ധൻ മണ്ണുമ്മൽ, സി.എഫ്. ആൻഡ്രൂസ് എന്നിവർ നേതൃത്വംനൽകി. ഇതു സംബന്ധിച്ച് പഞ്ചായത്ത്‌ സെക്രട്ടറിയുമായി ജലോത്സവ കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി.

Related posts

സരസ്വതി അന്തരിച്ചു.

Sudheer K

തൃത്തല്ലൂരിൽ ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

മണലൂർ സേവാഭാരതി, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമിച്ച വീടിന്റെ സമർപ്പണം നാളെ

Sudheer K

Leave a Comment

error: Content is protected !!