News One Thrissur
Updates

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

തളിക്കുളം: സ്നേഹതീരം ബീച്ചിന് വടക്ക് ചെമ്മീൻ കെട്ടിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി തമിഴളകൻ (27) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം 5 മണിയോടെ കണ്ടെത്തുകയായിരുന്നു.
കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ 13 പേരടങ്ങുന്ന സംഘത്തിലെ അംഗമാണ് തമിഴളകൻ. കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.
കാണാതായ യുവാവിനായി നാട്ടുകാരും ലൈഫ് ഗാർഡുമാരും ചേർന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചലിലാണ് സമീപ പ്രദേശത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഗുരുവായൂരിൽ ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു.

Sudheer K

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി രജ്ഞില ഗിരിയും വൈസ് പ്രസിഡന്റായി സി.എം. നൗഷാദും ചുമതലയേറ്റു.

Sudheer K

ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറി പിടിച്ച കണ്ടക്ടർ അറസ്‌റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!