News One Thrissur
Updates

കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ യുവാവിന് കുത്തേറ്റു

കാഞ്ഞാണി : വഴക്കിനെ തുടർന്ന് കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. അരിമ്പൂർ സ്വദേശി ദേവരാഗം വീട്ടിൽ ശ്യാംകുമാർ (42) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 45ഓടെയായിരുന്നു സംഭവം. മാമ്പുള്ളിയിൽ സഞ്ചയന ചടങ്ങിൽ എത്തിയ ശ്യംകുമാറുമായി മാമ്പുള്ളിയിൽ താമസിക്കുന്ന എടക്കാട്ട് വീട്ടിൽ സിലേഷ് (47) എന്നയാൾ വാക്കേറ്റം നടന്നിരുന്നു. തുടർന്നായിരുന്നു ആക്രമണം. ശ്യം കുമാറിന് വയറ്റിലാണ് കുത്തേറ്റത്. അന്തിക്കാട് മദ്യശാലയിലെ ജീവനക്കാരനാണ് ഇയാൾ. ആക്രമണം നടത്തിയ സിലേഷിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

Related posts

തൃപ്രയാർ നാടകവിരുന്നിന് നാളെ തുടക്കമാകും

Sudheer K

താന്ന്യം ഡിവിഷൻ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥി സംഗമം നടത്തി.

Sudheer K

ഗർഭിണിയായ യുവതി ബസ്സിൽ നിന്ന് തെറിച്ചു വീണ സംഭവം ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!