News One Thrissur
Updates

ഊരകകത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു

ചേർപ്പ്: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടിൽ നിന്നും ചേർപ്പ് ഭാഗത്ത് ചെണ്ട വാങ്ങാൻ എത്തിയ സംഘത്തിലെ ചെന്നൈ സ്വദേശി തരുൺ (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെ ആണ് സംഭവം. ആറംഗ സംഘമാണ് ഊരകം മൈമ്പിള്ളി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. പെട്ടെന്ന് തരുണിനെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ചേർപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Related posts

തങ്കമണി അന്തരിച്ചു.

Sudheer K

വടക്കേ കാരമുക്ക് സെന്റ് ആൻ്റണീസ് പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി.

Sudheer K

കൂരിക്കുഴിയിൽ തീരത്തോടുചേർന്ന് അനധികൃത മീൻപിടിത്തം 3 ബോട്ടുകൾ പിടികൂടി

Sudheer K

Leave a Comment

error: Content is protected !!