പെരിങ്ങോട്ടുകര : ജില്ല പഞ്ചായത്ത് താന്ന്യം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി സംഗമം പെരിങ്ങോട്ടുകര ജാനകി കോംപ്ലക്സിൽ നടത്തി. ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ എന്നീ പഞ്ചായത്തുകളിലെ 54 വാർഡുകൾ ചേർന്നതാണ് താന്ന്യം ഡിവിഷൻ. ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി എൻ.എസ്. അയ്യൂബ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, താന്ന്യം ഡിവിഷൻ ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി ഷൈജു സായ്റാം, ഡി സി സി ജനറൽ സെക്രട്ടറി സതീഷ് വിമലൻ, അഡ്വ. സുനിൽ ലാലൂർ, ഉസ്മാൻ എടയാടി, എം.കെ. ചന്ദ്രൻ, വി.കെ. പ്രദീപ്, അശോക് കോമത്തു കാട്ടിൽ,രമേഷ്, പി.ബി, ആന്റോ തൊറയൻ, കെ.എൻ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. അമ്പത്തിനാല് സ്ഥാനാർത്ഥികളെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.
