കയ്പമംഗലം: കൊപ്രക്കളം – പഞ്ഞംപള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൂരിക്കുഴി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനമുന്നേറ്റ സംഗമം സംഘടിപ്പിച്ചു. കൊപ്രക്കളം-പഞ്ഞംപള്ളി വഴി ബീച്ചിലേക്ക് പ്രവേശിക്കുന്ന റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു
ബാബുൽ ഉലൂം മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു.കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കരിയ ചർച്ചക്ക് നേതൃത്വം നൽകി.കയ്പമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.പി. ദിലീപ് കുമാർ, ഷാഹിർ പഴുംപറമ്പിൽ, ജിഷ ഉണ്ണികൃഷ്ണൻ, കോർഡിനേറ്റർ ഇ.എസ്. സതീശൻ, കൂരിക്കുഴി മഹല്ല് പ്രസിഡന്റ് സിറാജ് സഖാഫി, കൂരിക്കുഴി ദേശം ക്ഷേത്രം പ്രസിഡന്റ് കെ.കെ. ശേഖരൻ, ഭാരവാഹികളായ ടി.കെ. ഉബൈദു, പി.എച്ച്. ഷമീർ, പി.എ. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എൻ.കെ സുരേഷ് സ്വാഗതവും ട്രഷറർ ശാന്തൻ കോവിൽ നന്ദിയും പറഞ്ഞു.
വിവിധ രാഷ്ട്രീയ,മത,സാംസ്കാരിക നേതാക്കളായ പി.കെ. മുഹമ്മദ്, ബി.എസ്. ശക്തിധരൻ, പി.ഐ. സമീർ, റഹീം പുതിയവീട്ടിൽ, കെ.കെ. ഹംസ, ദിവാകരൻ കുറുപ്പത്ത്, ഹസ്സൻ കോയ തങ്ങൾ, കെ.എ. ഫസൽ റഹ്മാൻ, എം.ബി. ഷാഹുൽ ഹമീദ്, റാഫി സലഫി നഗർ, പി.എം. അബ്ദുറഹ്മാൻ, ജമാൽ തിണ്ടിക്കൽ, കെ.എ. പുരുഷോത്തമൻ, അഅബ്ജു തലാശ്ശേരി, ഓട്ടോ തൊഴിലാളി സംഘടന ഭാരവാഹി കെ.എ. സലീം എന്നിവർ പങ്കെടുത്തു.
