News One Thrissur
Updates

ആല – ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമതിയുടെ മാനവീയം 2026 – 2027 ബാബാ സാഹിബ് അംബേദ്ക്കർ പുരസ്ക്കാരം മന്ത്രി സി.പി. ജോണിന് സമ്മാനിച്ചു.

തൃപ്രയാർ: ആല – ചേറ്റുവ മണപ്പുറം വയോജന ക്ഷേമ സമതി തൃപ്രയാറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. ലാൽ കച്ചില്ലം അധ്യക്ഷതവഹിച്ചു. മാനവീയം 2026 – 2027 ബാബാ സാഹിബ് അംബേദ്ക്കർ പുരസ്ക്കാരം മന്ത്രി സി.പി. ജോണിന് പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ സമർപ്പിപ്പിച്ചു. വിഷ്ണു ഭാരതീയ സ്വാമി, ഡോ. പി.ആർ. സിദ്ധാർത്ഥ ശങ്കർ, പി.കെ. പ്രസന്നൻ, അമർസിംഗ് കുന്നുങ്ങൽ, ഡോ. ഐശ്വര്യ പ്രസൂൺ, പി.എ. ഷാജർ, കെ.എസ്. സോണിയ, കെ.എസ്. രശ്മി, അബ്ദുൾ റഷീദ്, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്ക്കാരം മന്ത്രി കൈമാറി. ഇ.ടി ടൈസൺ, കിഷോർ വാഴപ്പുള്ളി, ജയസിംഗ് കൃഷ്ണൻ. പി.കെ. സുഭാഷ് ചന്ദ്രൻ, ബിജോയ്, പി.എസ്. ബിജോയ്, കെ.എസ് മണികണ്ഠൻ , സിന്ധു പ്രസാദ്, തങ്കമണി ആശാരി പറമ്പിൽ, എസ്.ലതിക, വത്സല രവീന്ദ്രൻ, ടി.എൽ. ദാസ് കെ.എച്ച്. ഷാനവാസ്, ഇ.വി. ധർമ്മൻ, പി.എസ്.പി. നസീർ, അശോകൻ കാളകൊടുവത്ത് എന്നിവർ പ്രസംഗിച്ചു. സി.എസ്. ശ്രീലക്ഷ്മി, സജീവൻ (രാമുട്ടി ) ചന്ദ്രതാരാ രാജേഷ് തീർത്ഥ വിവക് എന്നിവർക്ക് സമതിയുടെ പ്രത്യേക ആദരവ് നൽകി.

Related posts

ടി.എൻ. പ്രതാപൻ രചിച്ച എട്ടാമത് പുസ്തകം ‘ഈ നേരവും കടന്നുപോകും’ പ്രകാശനം ചെയ്തു.

Sudheer K

തൃശൂരിൽ എ.ടി.എമ്മിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

Sudheer K

പത്താംതരം തുല്യത: തളിക്കുളത്തെ വീട്ടിൽ അനീഷ നാളെ പരീക്ഷ എഴുതും.

Sudheer K

Leave a Comment

error: Content is protected !!