ചേർപ്പ് : വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ അക്രമിക്കാൻ ഭർത്താവിൻ്റെ നിർദേശത്തെ തുടർന്ന് എത്തിയ അക്രമിയും, അക്രമണത്തിന് നിർദേശം നൽകിയ ഭർത്താവും അറസ്സിൽ. ചേർപ്പ് തണ്ടാശേരി ഷിബു ജോർജ് (49), അക്രമിക്കാൻ വടി വാളുമായി എത്തിയ അത്താണി ഓർഫനേജിലെ അന്തേ വാസി സത്യം (19) എന്നിവരാണ് അറസ്റ്റിലായത്. ചേർപ്പ് കെ.എസ്ഇബി ആഫീസിന് സമീപം സംശയകരമായ സാഹചര്യത്തിൽ യുവാവിനെ കണ്ട പ്രദേശവാസി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സത്യത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഷിബുവിൻ്റെ നിർദേശ പ്രകാരം ഭാര്യയെ അക്രമിക്കുവാൻ താൻ എത്തിയതെന്ന് വെളിപ്പെടുത്തിയത്. ഇയാളുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വടിവാളും കണ്ടെത്തി. തുടർന്ന് ഷിബുവിനെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. ഭാര്യ സോണിയയുടെ പരാതിയിൽ സ്‌റ്റേഷനിൽ ഷിബുവിനെതിരെ കേസ് നിലവിലുണ്ട്. ഇതിൻ്റെ വൈരാഗ്യത്തെ തുടർന്നാണ് ഭാര്യയെ അക്രമിക്കാൻ സത്യത്തെ ആയുധമായി വിട്ടതെന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് അത്താണിയിലെ ഓർഫനേജിൽ നിന്ന് ചേർപ്പ് പള്ളിക്ക് സമീപമുള്ള തൻ്റെവീട്ടിൽ എത്തിയ ഷിബുവിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമ ഭീഷണി മുഴക്കിയതിനെ തുടർന്ന് വീട്ടിൽ കഴിയുന്ന ഭാര്യ ഇവർക്ക് നേരെ മുളക് സ്‌പ്രേ ഉപയോഗിച്ച് പുറത്താക്കിയിരുന്നു
