News One Thrissur
Updates

കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി; പ്രതി അറസ്റ്റിൽ

കുന്നംകുളം: ഓപ്പറേഷൻ തുഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി. കുന്നംകുളം, ഗുരുവായൂർ ഡാൻസാഫ് ടീമും കുന്നംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്

ഇന്ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് കുന്നംകുളത്ത് അടുപ്പൂട്ടിയിലെ ഒരു വീട്ടിൽ കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. വിവരമനുസരിച്ച് ഉടൻതന്നെ വീട്ടിലെത്തിയ അന്വേഷണ സംഘം വീട്ടിലെ വിവിധയിടങ്ങളിൽ പരിശോധിച്ചു. അതിനിടയിൽ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് അടുക്കളയിലെത്തി കുക്കർ പരിശോധിച്ചതിൽ അടുപ്പിൽ തിളച്ചിരുന്ന ചോറിൽനിന്നും കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

400 ഗ്രാം കഞ്ചാവുമായി പ്രതിയായ അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷ് (40) നെ അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക് രണ്ട് കേസുകളുണ്ടെന്ന് വ്യക്തമായി.
എക്സൈസ് ഇൻസ്പെക്ടറേയും സംഘത്തിനേയും എതിരെ കത്തിവീശിയ സംഭവത്തിലേയും പ്രതിയാണ് ബിനീഷ്.

Related posts

തൃപ്രയാറിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജരുടെ ബൈക്ക് മോഷണം പോയി.

Sudheer K

ചേറ്റുവ പാലത്തിനു മുകളിലെ മണൽ കൂനയിൽ ബൈക്ക് തെന്നിമറിഞ്ഞ് അപകടം: ദമ്പതികളടക്കം മൂന്ന് പേർക്ക് പരിക്ക്

Sudheer K

നിർമലാനന്ദൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!