News One Thrissur
Updates

തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കയ്‌പമംഗലം: പുന്നക്കച്ചാൽ ബീച്ചിൽ കള്ള് ചെത്താനായി തെങ്ങിനു മുകളിൽ കയറി ഇറങ്ങാൻ കഴിയാതെ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി മാഞ്ചാക്കൽ രവിയാണ് തെങ്ങിനുമുകളിൽ കുടുങ്ങിയത്. എട്ട് മണിയോടെ എത്തിയ ഇരിഞ്ഞാലക്കുട ഫയർഫോഴ്സ് ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് രവിയെ താഴെ ഇറക്കിയത്. സംഭവമറിഞ്ഞ് കയ്‌പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു. രവിയെ ചെന്ത്രാപ്പിനി അൽ ഇക്ബാൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യുണിറ്റ് 44ാം വാർഷികം നടത്തി

Sudheer K

ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Sudheer K

മേളങ്ങളുടെ സോദാഹരണ സദസ്സ് നടന്നു

Sudheer K

Leave a Comment

error: Content is protected !!