അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യുണിറ്റ് 44ാം വാർഷികം ജില്ല പ്രസിഡൻ്റ് കെ.വി.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡൻ്റ് കെ.എ. ലാസർ അധ്യക്ഷത വഹിച്ചു. യുണിറ്റ് സെക്രട്ടറി വി.എം.സത്താർ, വൈസ് പ്രസിഡൻ്റ് ജോർജ് അരിമ്പൂർ, ജില്ല ട്രഷറർ ജോയ് മുത്തേടൻ, നാട്ടിക മണ്ഡലം ചെയർമാൻ കെ.കെ.ഭാഗ്യനാഥൻ, നാട്ടിക മണ്ഡലം കൺവീനർ ചന്ദ്രബോസ് നാട്ടിക, പുത്തൻപീടിക യുണിറ്റ് വൈസ് പ്രസിഡൻ്റ് ബിജു അണ്ടേഴത്ത്, യുണിറ്റ് ട്രഷറർ ലെജിൻ അന്തിക്കാട്, യുത്ത് വിങ്ങ് പ്രസിഡൻ്റ് ടി.കെ. അനിൽ , യുത്ത് വിങ്ങ് സെക്രട്ടറി അരുൺ ദർശന, വനിതാ വിങ്ങ് സെക്രട്ടറി അശ്വതി രാജേഷ് എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ പുരസ്ക്കാര വിതരണവും സ്നേഹ വിരുന്നും ഉണ്ടായി.
