ചാലക്കുടി : അതിരപ്പിള്ളി പ്ലാന്റേഷൻ പ്രകൃതി ഗ്രാമത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. പ്രകൃതി ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
