വാടാനപ്പള്ളി: പെട്രോളിയം ഉൽപന്നങ്ങൾക്ക് നിരന്തരമായി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനും എതിരെ സി പി എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി പോസ് റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. വാടാനപ്പള്ളി സെൻ്ററിൽ നിന്ന് ആരംഭിച്ച നൂറ് കണക്കിന് പേർ പങ്കെടുത്ത പ്രകടനം കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എതിരായ ശക്തമായ താക്കീതായി. തുടർന്ന് വാടാനപ്പള്ളി പോസ് റ്റോഫീസിന് മുൻപിൽ നടന്ന പ്രതിഷേധ മാർച്ച് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എ. ഹാരീസ് ബാബു അധ്യക്ഷനായി.ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.എ. വിശ്വംഭരൻ, അഡ്വ.വി.കെ. ജ്യോതിപ്രകാശ്, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, കെ.സി. പ്രസാദ് ,ലോക്കൽ സെക്രട്ടറി വി.എ. ഷാജുദ്ധീൻ എന്നിവർ സംസാരിച്ചു.
