News One Thrissur
Updates

തൃത്തല്ലൂരിൽ സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്.

വാടാനപ്പള്ളി : തൃത്തല്ലൂർ കമലാ നെഹ്റ് സ്കൂളിന് സമീപം സ്കൂട്ടർ ഇടിച്ച് കാൽനട യാത്രക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന തളിക്കുളം കച്ചേരിപ്പടി സ്വദേശി വലിയകത്ത് വീട്ടിൽ ഖാദർ മകൻ മുഹമ്മദ് യൂനുസ് (25), കാൽനട യാത്രക്കാരനായ വാടാനപ്പള്ളി ശാന്തി റോഡിൽ വടക്കൻ വീട്ടിൽ സുനിൽ (50) എന്നിവർക്കാണ് പരിക്കേറ്റത്. വെളളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ തൃശ്ശൂർ മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യൂനുസിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Related posts

ചേർപ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് തകർത്തു.

Sudheer K

വാടാനപ്പള്ളി സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത ആരംഭിച്ചു.

Sudheer K

ബൈക്കപകടത്തിൽ കിഴുപ്പിള്ളിക്കര സ്വദേശി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!