പെരിങ്ങോട്ടുകര: തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിൻ്റെ നവീകരിച്ച പെരിങ്ങോട്ടുകര ബ്രാഞ്ച് ഓഫീസും നീതി മെഡിക്കൽ സ്റ്റോറും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് സി.ആർ.മുരളീധരൻ അധ്യക്ഷനായി. ഗീതാഗോപി എംഎൽഎ, സപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ, താന്ന്യം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ. പീതാംബരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. സന്ദീപ്, ഡിസിസി മുൻ പ്രസിഡൻ്റ് ജോസ് വള്ളൂർ, ടി.കെ. മാധവൻ, കെ.എം.ജയദേവൻ, വി.ആർ.മനോജ്, സംഘം സെക്രട്ടറി കെ.വി. വിനോദൻ, വൈസ് പ്രസിഡൻ്റ് എം.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.
