വാടാനപ്പള്ളി: സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു. മണലൂർ എംഎൽഎ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിശ്വനാഥൻ വയക്കാട്ടിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ് , വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, വൈസ് പ്രസിഡൻ്റ് രന്യ ബിനീഷ്, ബാങ്ക് വൈസ് പ്രസിഡൻ്റ് ഷീല സോമൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബീന ഷെല്ലി, സി ബി സുനിൽകുമാർ, സെക്രട്ടറി എം ബി ബിജു എന്നിവർ സംസാരിച്ചു.
next post
