News One Thrissur
Updates

പേവിഷബാധയുണ്ടെന്ന സംശയം: കാളമുറിയിൽ തെരുവ് നായയെ പിടികൂടി നിരീക്ഷണത്തിലാക്കി

കയ്പമംഗലം: പേവിഷബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്
കയ്പമംഗലം കാളമുറിയില്‍ തെരുവുനായയെ പിടികൂടിയ നിരീക്ഷണത്തിലാക്കി.കാളമുറി കിഴക്കുഭാഗത്ത് നിന്നുമാണ് നായയെ പിടികൂടിയത്. ഏതാനും ദിവസം മുമ്പ് മൂന്നുപീടകയിലും പരിസരങ്ങളിലുമായി ആറ് പേരെ കടിച്ച നായക്ക് പേ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുള്ള മുന്‍കരുതലൽ നടപടികളുടെ ഭാഗമായാണ് ഈ നായയെ പിടികൂടിയത്. പേ ഉണ്ടെന്ന് കണ്ടെത്തിയ നായയുമായി സമ്പര്‍ക്കമുണ്ടായിരുന്ന നായയെയാണ് കാളമുറിയില്‍ നിന്നും പിടികൂടി നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. തളിക്കുളത്തുനിന്നുമെത്തിയ ആനിമല്‍ സ്‌ക്വാഡ് അംഗങ്ങളാണ് നായയെ പിടികൂടിയത്. പഞ്ചയത്ത് പ്രസിഡണ്ട് ബീനാസുരേന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ സുരേഷ് കൊച്ചുവീട്ടില്‍, അന്‍സാമോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

മിന്നലിൽ കാഞ്ഞാണിയിൽ വ്യാപക നാശ നഷ്ടം

Sudheer K

തളിക്കുളം എസ്എൻവി യുപി സ്കൂളിൽ ഗുരു –.ശിഷ്യ സംഗമം നടത്തി.

Sudheer K

Sudheer K

Leave a Comment

error: Content is protected !!