തൃശ്ശൂർ : മൈസൂരിൽ വാഹനാപകടത്തിൽ തൃശ്ശൂർ വരവൂർ സ്വദേശിനിയായ നേഴ്സിംഗ് വിദ്യാർഥിനി മരണപ്പെട്ടു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രൻ, – സിനി ദമ്പതികളുടെ മകൾ ആര്യ(18)യാണ് മരിച്ചത്. മൈസൂർ ആദിചുഞ്ചനഗിരി മെഡിക്കൽ കോളേജിലെ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥിയാണ് ആര്യ.
ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. കോളേജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ട്.
