കാഞ്ഞാണി: പരിമിതികളെ മറികടന്ന് സംഗീത – ചിത്രരചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൂങ്കുന്നം സ്വദേശി ശ്രേയസ് കിരണിന് 23 ന് വെളുത്തൂർ മാനവ് സംഗീത അക്കാദമിയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അനുമോദന സദസ് ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സതീഷ് ന്യാസ് അധ്യക്ഷത വഹിക്കും. മാനവ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ശ്രേയസ്. ഓട്ടിസത്തിൻ്റെ വെല്ലുവിളികൾക്കിടയിലൂടെ സഞ്ചരിച്ച് സംഗീതത്തിലും ചിത്രരചനയിലും ഒരുപോലെ പ്രാഗല്ഭ്യം നേടാൻ ഈ മിടുക്കനായി. ഡിസംബർ മൂന്നിന് രാഷ്ട്രപതിയിൽ നിന്ന് “ശ്രേഷ്ഠ ദിവ്യാംഗൻ ” പുരസ്കാരം ശ്രേയസ് കിരൺ ഏറ്റുവാങ്ങും. മാനവ് സംഗീത അക്കാദമി പ്രിൻസിപ്പൽ സതീഷ് ന്യാസ്, മ്യൂസിക് ക്ലബ്ബ് അംഗങ്ങളായ മണി കുന്നത്ത്, അനിൽകുമാർ, കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
previous post
