News One Thrissur
Updates

ചൊവ്വൂരിൽ പ്രതിയുമായിരു പോയിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് കാറിൽ കൂട്ടിയിടിച്ച് മറിഞ്ഞു 3 പേർക്ക് പരിക്ക്

ചേർപ്പ്: ചൊവ്വൂർ പെട്രോൾ പമ്പിനു സമീപം കാറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു . കാറിലുണ്ടായിരുന്ന കൈപമംഗലം കോലാനി വീട്ടിൽ സേതു പാർവതി (23), പെരിന്തൽമണ്ണ വട്ട പറമ്പിൽ രാജേഷ് (41), പോലീസിൽ ജീപ്പിൽ ഉണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ചൊവ്വൂർ കുരുതുകളം ജിജോ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം. ഇരിങ്ങാലക്കുട സബ് ജയിലിൽ നിന്ന് പ്രതിയെ ചികിത്സ ആവശ്യത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി തിരികെ വരുന്നതിനിടയിലാണ് നിയന്ത്രണം വിട്ട ജീപ്പ് കാറിൽ ഇടിച്ച് അപകടമുണ്ടായത്.

 

Related posts

തൃശൂർ നഗരത്തിൽ മധ്യവയസ്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

Sudheer K

ഭാസ്കരൻ അന്തരിച്ചു.

Sudheer K

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ എളവള്ളി മേഖല സമ്മേളനം.

Sudheer K

Leave a Comment

error: Content is protected !!