News One Thrissur
Updates

30 ലക്ഷം രൂപ ചെലവിൽ കാഞ്ഞാണി പുത്തൻകുളം നവീകരിക്കുന്നു.

കാഞ്ഞാണി : ചെളി നിറഞ്ഞ് ഉപയോഗശൂന്യമായ കാഞ്ഞാണി പവർ സ്റ്റേഷന് സമീപത്തെ പുത്തൻകുളം നവീകരണം തുടങ്ങി.
ഒരു ഏക്കറോളം വരുന്ന കുളം 20 വർഷമായി ചെളി നിറഞ്ഞു കിടക്കുകയായിരുന്നു. ചെളി കാരണം ജലസംഭരണവും നടന്നില്ല.
2005 ൽ മണലൂർ പഞ്ചായത്ത് കുളത്തിന്റെ ഒരു ഭാഗം കരിങ്കല്ല് കെട്ടി. തുടർന്ന് വന്ന ഭരണസമിതികൾ കുളത്തിനായി ഫണ്ട് വെച്ചതല്ലാതെ ഒന്നും ചെയ്തില്ല.
യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് നീന്തൽ പരിശീലന കേന്ദ്രം ആക്കുവാനുള്ള ശ്രമം നടന്നിരുന്നു, .
2025 ൽ ചുമതല ഏറ്റവരാണ് പുത്തൻകുളത്തിന്റെ അവശേഷിക്കുന്ന ഭാഗം സംരക്ഷണഭിത്തി കെട്ടിയത്. കുളത്തിൽ നിന്ന് ചേറും നീക്കം ചെയ്തു. അതേസമയം രണ്ടു ഭാഗമായി തിരിച്ചിരുന്ന കുളത്തിലെ ഇട ബണ്ട് നീക്കം ചെയ്തിട്ടില്ല.
ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിലാണ് കുളം നവീകരിയ്ക്കുന്നതെന്നും കുടിവെള്ളക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന സമയത്ത് ജലസംരക്ഷണം മാത്രമാണ് ഉദ്ദേശിക്കുന്നത്. കുളത്തിൽ സമീപം നടപ്പാതയും ഓപ്പൺ ജിമ്മും സ്ഥാപിക്കുമെന്ന് മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് പറഞ്ഞു.

Related posts

ഇന്ദിര അന്തരിച്ചു.

Sudheer K

കണ്ടശാംകടവിൽ ടി എൻ പ്രതാപന് നേരെ കയ്യേറ്റ ശ്രമം; പ്രതി കസ്റ്റഡിയിൽ

Sudheer K

ചൊവ്വൂരിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!