News One Thrissur
Updates

കണ്ടശാംകടവിൽ ടി എൻ പ്രതാപന് നേരെ കയ്യേറ്റ ശ്രമം; പ്രതി കസ്റ്റഡിയിൽ

കണശാംകടവ് : പോളിംഗ് ബൂത്ത് സന്ദർശിക്കാനെത്തിയ യു ഡി എഫ് സ്ഥാനാർത്ഥി ടി . എൻ. പ്രതാപന് നേരെ ബിജെപി ബൂത്ത് ഏജൻ്റിൻ്റെ കയ്യേറ്റ ശ്രമം. രാവിലെ 10.30 യോടെ കണ്ടശാംകടവ് എസ് എച്ച് ഓഫ് മേരീസ് കോൺവെൻ്റിലെ 205ാം നമ്പർ ബൂത്ത് സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. കയ്യേറ്റ ശ്രമത്തിനിടയിൽ പ്രതാപൻ്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് എത്തിയ കോൺഗ്രസ് പ്രവർത്തകർ ഇയാളെ ബൂത്തിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനത്തിൽ കയറ്റിയതോടെ ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് വഴിവെച്ചു. പ്രവർത്തകനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാതെ ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പ്രവർത്തകനെ വാഹനത്തിൽ നിന്നും മോചിപ്പിക്കാനും ശ്രമം ഉണ്ടായി. ഇതോടെ പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി . ഇത് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുവാനും ഇടയാക്കി. പിന്നീട് കൂടുതൽ പോലീസും കേന്ദ്രസേനയും എത്തിയാണ് പ്രവർത്തകരെ സ്ഥലത്ത് നിന്നും മാറ്റി രംഗം ശാന്തമാക്കിയത്. അതേ സമയം പ്രതാപനൊപ്പം കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ബൂത്തിൽ കയറാൻ ശ്രമിച്ചപ്പോൾ ബിജെപി ബൂത്ത് ഏജന്റ് ചോദ്യം ചെയ്യുകയാണുണ്ടായതെന്നും ഇതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ ഇയാളെ മർദ്ദിക്കുകയായിരുന്നുവെന്നും ബിജെപി സ്ഥാനാർത്ഥി അനീഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മദ്യപിച്ച് എത്തിയ ബിജെപി ബൂത്ത് ഏജന്റ് മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും ഇയാളെ ആരും മർദ്ദിച്ചിട്ടില്ലെന്നും തങ്ങളുടെ സ്ഥാനാർത്ഥി ടി എൻ. പ്രതാപനെ കഴുത്ത് പിടിച്ച് തള്ളിയതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Related posts

കാർത്ത്യായനി അന്തരിച്ചു.

Sudheer K

സൗജന്യ സംഭാര വിതരണവുമായി ടെൻ പ്ലസ് കൂട്ടായ്മ

Sudheer K

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!