News One Thrissur
Updates

അന്തിക്കാട് കോൾ പാടശേഖരത്തിലെ 1100 ഏക്കർ നെൽപാടത്ത് ഇക്കുറി കർഷകർക്ക് നൂറ് മേനി വിളവ്

അന്തിക്കാട്: വിളവെടുപ്പ് പൂർത്തിയായ അന്തിക്കാട് കോൾ പാടശേഖരത്തിലെ 1100 ഏക്കർ നെൽപാടത്ത് ഇക്കുറി കർഷകർക്ക് നൂറ് മേനി വിളവ് ലഭിച്ചു. കൃഷി നേരത്തെ ഇറക്കാൻ കഴിഞ്ഞതും വാട്ടർമാനേജ്മെൻ്റ് കുറ്റമറ്റതായതും കാലാവസ്ഥ അനുയോജ്യമായതുമാണ് നൂറ് മേനി വിളവെടുക്കാൻ കർഷകന് സഹായകമായത്. ഒരു ഏക്കർ കൃഷിയിറക്കാൻ വിതയാണെങ്കിൽ കർഷകന് ചിലവ് വരുന്നത് ഏകദേശം 40,000 രൂപയും, നടുകയാണെങ്കിൽ 45,000 രൂപയുമാണ്.
ഒരുഏക്കർ കൃഷിയുള്ള കർഷകന് എല്ലാ ചിലവും കഴിച്ച് 50,000 രൂപയോളം ലാഭമായി ലഭിച്ചിട്ടുണ്ടെന്ന് അന്തിക്കാട് കോൾ പാടശേഖര കമ്മിറ്റി പ്രസിഡൻ്റ് സെബി തട്ടിൽ, സെക്രട്ടറി വി. ശരത് എന്നിവർ പറഞ്ഞു. അടുത്തു തവണ ഒരു മാസം മുമ്പേ കൃഷിയിറക്കാനുള്ള ശ്രമം നടക്കുന്നതായും, അത് സാധ്യമായാൽ കർഷകർക്ക് കൂടുതൽ വിളവ് ലഭിയ്ക്കുമെന്നും ഇരുവരും പറഞ്ഞു. എല്ലവർഷവും തടയണ കെട്ടാനായി ചിമ്മിണി വെള്ളം അടയ്ക്കുന്നത് കൃഷിയെ ബാധിക്കുന്നതായും ഇവർ പറഞ്ഞു.
2025 നവംബറിൽ കൃഷിയിറക്കി 2026 മാർച്ചിൽ വിളവെടുപ്പ് ആരംഭിച്ച് ഏപ്രിൽ 5 ന് വിളവെടുപ്പ് അവസാനിച്ചു. പവിഴം, എടപ്പന, അന്ന, സെൻ്റ് ജോർജ്ജ് എന്നീ മില്ലുകളാണ് സമയബദ്ധിതമായി നെല്ലെടുത്ത് കർഷകർക്ക് സഹായകമായത്.

Related posts

കുമ്മത്ത് രാമൻകുട്ടി നായർക്ക് ശ്രീരാമ പാദ സുവർണ്ണ മുദ്ര പുരസ്ക്കാരം 11 ന് സമർപ്പിക്കും.

Sudheer K

കാർത്ത്യായനി അന്തരിച്ചു.

Sudheer K

തൃശൂരിൽ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ ബസ് തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!