News One Thrissur
Updates

കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി സഹോദരങ്ങൾ മാതൃകയായി

അരിമ്പൂർ: വഴിയിൽ കിടന്നു കിട്ടിയ ഒരു പവനിലധികം വരുന്ന സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി സഹോദരങ്ങൾ മാതൃകയായി. അരിമ്പൂർ തെക്കേക്കര ലോട്ടസിൻ്റെയും ജെൻസിയുടെയും മക്കളായ ജോസ് (14 ), ആൻ്റണി (10 ) എന്നിവർക്കാണ് സ്വർണ്ണമാല നാലാംകല്ല് പെട്രോൾ പമ്പിന് സമീപത്തെ റോഡിൽ നിന്നും കളഞ്ഞു കിട്ടിയത്. തുടർന്ന് മാല അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. നാലാംകല്ല് കൃഷിഭവനു സമീപം താമസിക്കുന്ന ചേറൂക്കാരൻ സജീഷ് ജോർജിൻ്റെ മകൻ 4 വയസുകാരൻ ബെനഡിക്റ്റിൻ്റെ മാലയാണ് കളഞ്ഞു പോയത്. ബെനഡിക്റ്റും അപ്പാപ്പനും കൂടി കടയിൽ പോയി മടങ്ങുന്നതിനിടെയാണ് മാല നഷ്‌ടപ്പെടുന്നത്. എ.എസ്.ഐ. വിജയൻ, വാർഡ് മെമ്പർ സി.പി.പോൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അന്തിക്കാട് സ്റ്റേഷനിൽ വച്ച് സ്വർണ്ണമാല ഉടമക്ക് കൈമാറി.

Related posts

ജോണി അന്തരിച്ചു.

Sudheer K

എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി

Sudheer K

ജേക്കബ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!