News One Thrissur
Updates

നാട്ടികയിൽ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് തുടക്കമായി.

തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത്‌ നാലാം വാർഡിൽ ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് തുടക്കം കുറിച്ചു. മെയ് 15 വരെ 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ യൂണിവേഴ്സിറ്റിയിലും കേരള സീനിയർ ഫുട്ബോളിലും മികച്ച ഗോൾ കീപറായി തെരെഞ്ഞെടുത്ത ഫുട്ബോളർ സന്ദീപ് സോമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കോച്ചിങ് ട്രൈനർ ഗോപികൃഷ്‌ണ, വിശ്വകേരള ക്ലബ്‌ അംഗങ്ങൾ ആയ പ്രസാദ് നാട്ടിക, രാഹുൽ കൃഷ്ണ പി ആർ, സുരാഗ് കെ ആർ ,അഫ്സൽ അമീർ ,അതുൽ കൃഷ്ണ ,അഭിനവ് തുടങ്ങിയവർ പങ്കെടുത്തു. അമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

Related posts

അന്തിക്കാട് കോൾ പടവ് പാടശേഖര കമ്മിറ്റി 39ാം വാർഷികം

Sudheer K

ചാമക്കാല ബീച്ചിൽ ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു

Sudheer K

ഖത്തറിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് വെങ്കിടങ്ങ് സ്വദേശിക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!