തൃശൂർ: അതിരൂപത മുൻ വികാരി ജനറാൾ ഫാ. ഡോ.ഫ്രാൻസീസ് ആലപ്പാട്ട് (71) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറാണ്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1995-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.
