News One Thrissur
Updates

അന്തിക്കാട് പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസ്സിൽ മൂന്ന് പേർ കസ്റ്റഡിയിൽ.

അന്തിക്കാട് : ചാഴൂർ സ്വദേശിയെ അസഭ്യം പറഞ്ഞ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ ചാഴൂർ വപ്പുഴ സ്വദേശിയെ ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകുന്നതിനായി പോയ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ എസ് ഐ സുഭാഷ്, ജിഎസ് സി പി ഒ അരുൺ രാജ്, സബിത്ത് ബാബു എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ജി എസ് സി പി ഒ അരുൺ രാജിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചാഴൂർ വപ്പുഴ സ്വദേശി കൂട്ടാല വീട്ടിൽ മണികണ്ഠൻ (50), ഇയാളുടെ മകൻ അക്ഷയ് (18), ചാഴൂർ വപ്പുഴ തണ്ടാശ്ശേരി വീട്ടിൽ അതുൽ (21)എന്നിവരെയാണ് അന്തിക്കാട് കസ്റ്റഡിയിലെടുത്തത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് അതുലിനെതിരെ കേസ് എടുത്തിട്ടുള്ളത്  അന്തിക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.

Related posts

കണ്ടശ്ശാംകടവിൽ പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തൃത്തല്ലൂർ സ്വദേശി ചന്ദ്രബോസ്

Sudheer K

വിൻസെൻ്റ് ഡി പോൾ അന്തരിച്ചു

Sudheer K

ആദൂരിൽ വീട്ടിൽ മോഷണം: അഞ്ചര ലക്ഷം രൂപ കവർന്നു

Sudheer K

Leave a Comment

error: Content is protected !!