കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി. പുതിയതായി ആരംഭിക്കുന്ന കൊടുങ്ങല്ലൂർ – പൊള്ളാച്ചി ഫാസ്റ്റ് പാസഞ്ചർ സർവീസ് തിങ്കളാഴ്ച വി.ആർ.സുനിൽകുമാർ എം.എൽ.എ. ഫ്ലാഗ് ഓഫ്
ചെയ്യും. കൊടുങ്ങല്ലൂർ വടക്കേ നടയിൽ 12:00 മണിക്ക് നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ഹണി പീതാംബരൻ അദ്ധ്യക്ഷയാകും.
ഷെഡ്യൂൾ പ്രകാരം 06:25 ന് കൊടുങ്ങല്ലൂർ നിന്നും പുറപ്പെടുന്ന ബസ് 10:35 നാണ് പൊള്ളാച്ചിയിലെത്തുക.
തൃശൂർ -വടക്കുഞ്ചേരി- നെന്മാറ – കൊല്ലങ്കോട്-ഗോവിന്ദാപുരം വഴിയാണ് സർവീസ്.
പൊള്ളാച്ചിയിൽ നിന്നും
തൃശൂർ – പൊള്ളാച്ചി കട്ട് ട്രിപ്പിനു ശേഷം
രാത്രി 07:30 ന് പൊള്ളാച്ചിയിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് മടങ്ങുന്ന ബസ് രാത്രി 11:35 ന് കൊടുങ്ങല്ലൂരിൽ തിരിച്ചെത്തും.
നഗരസഭ വൈസ് ചെയർപേഴ്സൺ സുമിത നിസാഫ്,
എ ടി ഒ സന്തോഷ് ടി.കെ ,കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ: അരുൺ മേനോൻ തുടങ്ങിയവർ പങ്കെടുക്കും.
