കയ്പമംഗലം: മൂന്നുപീടികയിൽ കട കുത്തിയുറന്ന് മോഷണം. അറവുശാല ബസ്സ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന ഖാദർ സ്റ്റോഴ്സ് എന്ന കടയിലാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങൾ കടയുടെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. കടയുടെ ഷട്ടർ ലോക് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. കടയിലെ എല്ലാ മേശ വലിപ്പുകളും മോഷ്ടാവ് തുറന്ന് പരിശോധിച്ചിട്ടുണ്ട്. സിസിടിവി കാമറ മറച്ച ശേഷമാണ് മോഷ്ടാവ് കടയിൽ കയറുട്ടുള്ളത്, എന്നാൽ കടയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമയും കയ്പമംഗലം സ്വദേശിയുമായ കോഴിക്കാട്ടിൽ അഫ്സൽ പറഞ്ഞു. ഇന്നു രാവിലെ എട്ട് മണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതെ സമയം മേഖലയിൽ അടിക്കടിയുണ്ടാകുന്ന സമാന രീതിയിലുള്ള മോഷണം വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്
