വാടാനപ്പള്ളി : തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം.ചാവക്കാട് തിരുവത്ര സ്വദേശികളായ രാമിവീട്ടിൽ അലി (64) ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18 ), ഐഷ (10), സുഹൃത്ത് അബ്ദുൾ മജിദ് (60)എന്നിവർക്കാണ് പരിക്കേറ്റത്. ഗുതുതരമായി പരിക്കേറ്റ അലിയെ തീവ പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സഹചാരി സെന്റർ ആംബുലൻസ്, ആക്ട്സ് വാടാനപ്പള്ളി, ലെവൽ ഓഫ് കെയർ, ബിലീവർ ആംബുലൻസ്, കയ്യാലാസ് എന്നീ ആംബുലൻസുകളായി തൃശ്ശൂർ അശ്വനി ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം
