News One Thrissur
Updates

കേരള ജേർണലിസ്റ്റ് യൂണിയൻ ഇഫ്താർ സംഗമം നടത്തി.

 

കാഞ്ഞാണി : കേരള ജേർണലിസ്റ്റ് യൂണിയൻ പാവറട്ടി – അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സാംസ്കാരിക സംഗമം നടത്തി. മുരളി പെരുനെല്ലി എംഎൽഎ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
ഉമ്മർ ചക്കനാത്ത് നഗറിൽ നടന്ന ഇഫ്താർ സാംസ്കാരിക സംഗമത്തിൽ കെ ജെ യു മേഖല കമ്മിറ്റി പ്രസിഡൻറ് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായിരുന്നു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജ്യോതിലക്ഷ്മി വസന്തൻ, ജില്ലാ പഞ്ചായത്ത് മെമ്പർ രാഗേഷ് കണിയാംപറമ്പിൽ, മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിജി മോഹൻദാസ്, പി എം മുഹ്സിൻ , ഫാ.പ്രതീഷ് കല്ലറയ്ക്കൽ, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, മറ്റു ജനപ്രതിനിധികളായ കെ കെ പ്രകാശൻ, സിന്ധു ശിവദാസ്, കെ.വി.വിനോദൻ, ടി.വി ഹരിദാസൻ, കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബിജോയ് പെരുമാട്ടിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ.ഒ.ജോസ്, മേഖല സെക്രട്ടറി അഫ്സൽ പാടൂർ, തുടങ്ങിയവർ സംസാരിച്ചു.
കെ.ജെ.യു. അംഗവും കേരള വിഷൻ റിപ്പോർട്ടുറുമായ ഷാജു കാരമുക്ക്,
വേൾഡ് കേബിൾ നെറ്റ് വർക്ക് ജീവനക്കാരായ
ഗീത അജിതൻ , ഷൈജ രാജു എന്നിവരെ പൊന്നാടയണയിച്ചും, ഉപഹാരം നൽകിയും എം.എൽ.എ. ആദരിച്ചു. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.

Related posts

തൃപ്രയാറിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ വൻ തീപ്പിടുത്തം; കൊപ്ര ഷെഡും ബുള്ളറ്റും കത്തി നശിച്ചു

Sudheer K

യുവാക്കൾക്ക് നേരെ ആക്രമണം : കൊടുങ്ങല്ലൂർ ബാറിലെ ജീവനക്കാരായ ആറ് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!