കാഞ്ഞാണി: മണലൂർ ഗ്രാമ പഞ്ചായത്ത്
2026-27 വർഷത്തേ ബജറ്റ്
പ്രസിഡൻ്റ് സിജി മോഹൻദാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് പി കെ ചന്ദ്രൻ
അവതരിപ്പിച്ചു. 49.06 കോടി രൂപ വരവും 43.77 കോടി രൂപ ചിലവും 5.29 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അടിസ്ഥാന മേഖലയുടെ വികസനത്തിനായി 3 കോടിയും ഭവന നിർമ്മാണത്തിനായി 3.50 കോടി രൂപയും മാലിന്യ പരിപാലനം – ക്രിമിറ്റോറിയം നവീകരണത്തിന് 81.30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാർഷിക ഉൽപാദന മേഖലയിൽ 4.38 കോടി രൂപയും സേവനമേഖലക്ക് 12.96 കോടിയും പാശ്ചാത്തല മേഖലക്ക് 5.61 കോടിയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി മേഖലയുടെ വികസനത്തിനായി 1.70 കോടി രൂപയും വകയിരുത്തി.
ചർച്ചയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷ്മി വസന്തൻ, ജില്ലാ പഞ്ചായത്തംഗം കെ പി സന്ദീപ്, സലിജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി കെ കൃഷ്ണൻ, കെ കെ പ്രകാശൻ, പഞ്ചായത്ത്
സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻമാരായ ഷീബ സന്തോഷ്, വി വി സജീന്ദ്രൻ, വിലാസിനി വേണുഗോപാലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി എൻ സുർജിത്ത്, എം ആർ മോഹനൻ, സാജൻ മുടവങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.
next post
