News One Thrissur
Updates

ആർടിഒ ചലാനിന്റെ പേരിൽ എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9.90 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ :  സ്വദേശിയുടെ മൊബൈലിൽ ആർടിഒ ചലാൻ ഉണ്ടെന്ന് പാണ് എ പി കെ  ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9.90 ലക്ഷം തട്ടിയ ഹരിയാന സ്വദേശിയായ യുവതി അറസ്റ്റിൽ.  ഫരിദാബാദ് സ്വദേശി ലക്ഷ്മി (23) യെയാണ്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലൻ (60)എന്നവരുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർടിഒ ചലാൻ എപികെ  ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതു വഴി തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിൽ  ഉണ്ടായിരുന്ന 9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
 കൺസ്ട്രക്ഷൻ വർക്ക് നടത്തുന്ന  തോമസ് ബിസിനസ് സംബന്ധമായ ആവശ്യത്തിനായി  പണം എടുക്കുന്നതിനായി ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ് ബാങ്ക് അക്കൗണ്ടിൽ നിന്നും 2025 സെപ്റ്റംബർ 29 ന്  മൂന്ന് തവണകളായി  9,90,000/- (ഒമ്പത് ലക്ഷത്തി തൊണ്ണൂറായിരം) രൂപ ഓൺലൈൻ ആയി  ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് പരാതിക്കാരൻ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നാഷ്ണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ് പോർട്ടലിൽ (NCRP) പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പരാതിക്കാരൻ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ആസ്ഥാനത്തുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ എത്തി ഫോൺ പരിശോധിപ്പിച്ചതിലാണ് ഫോണിൽ വന്ന ഏതോ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ഫോണിൽ  ആർടിഒ ചലാൻ എപികെ  ഫയൽ  ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരുന്നെന്നും അതുവഴി ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്നും പണം ട്രാൻസ്ഫർ ചെയ്തതെന്നും അറിഞ്ഞത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത് പ്രകാരം കേസെടുക്കുകയായിരുന്നു.
ഈ കേസിലെ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം നടത്തിയതിൽ പരാതിക്കാരനിൽ നിന്നും നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം ഹരിയാനയിൽ ചെന്ന് അന്വേഷണം നടത്തിയതിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജമായ വിലാസത്തിലെടുത്താണെന്ന് മനസിലാക്കി ഹരിയാനയിൽ തങ്ങി ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് അന്വേഷണ സംഘം ബാങ്ക് അക്കൗണ്ട്   ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ  നേതൃത്വത്തിൽ തൃശ്ശൂർ സൈബർ പോലീസ് സ്റ്റേഷൻ ജി എസ് ഐ സുജിത്ത്, സി പി ഒ സച്ചിൻ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ മനു, ജി എസ് ഐ തോമസ്, ജി എ എസ് ഐ അസ്മാബി, സി പി ഒ ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതി അറസ്റ്റിൽ.

Sudheer K

ജോണി അന്തരിച്ചു.

Sudheer K

സ്വാതന്ത്ര്യ സമരത്തെ തമസ്ക്കരിയ്ക്കാൻ ശ്രമം – വി.എം.സുധീരൻ

Sudheer K

Leave a Comment

error: Content is protected !!