News One Thrissur
Updates

ദേശീയപാത 66 ചാവക്കാട് മണത്തലയിൽ സർവീസ് റോഡിൽ വലിയ ഗർത്തം

ചാവക്കാട്: ദേശീയപാത 66 സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു. മണത്തല കെ എസ് ഇ ബി ഓഫീസിൽ അടുത്ത് സർവ്വീസ് റോഡിന് സമീപമാണ് റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. മണത്തല പള്ളിക്കുളം നികത്തിയ സ്ഥലത്താണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.പള്ളിക്കുളം നികത്തുന്നതിൽ ദേശീയപാത അധികൃതർക്ക് കരാറുകാർക്ക് വന്നിട്ടുള്ള അപാകതയാണ് ഗർത്തം രൂപപ്പെടാൻ കാരണമായത് പറയുന്നു. ദേശീയപാതയോരത്ത് നിന്ന് മുറിച്ചുമാറ്റിയ മരത്തടികളും തെങ്ങിൻ കുറ്റികളുംധാരാളമായി കുളം നികത്തുന്നതിന് ഉപയോഗിച്ചിരുന്നു. ഇവ ദ്രവിച്ചു പോയതാവാം വലിയ ഗർത്തം രൂപപ്പെടാൻ കാരണമായതെന്ന് സംശയിക്കുന്നുദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് വലിയ ചരക്ക് ലോറികളുടെ ദിനംപ്രതി സഞ്ചാര മേഖല കൂടിയാണ് ഇത്. ഗർത്തത്തിൽ വാഹനങ്ങൾ അകപ്പെടാനും ഇതുമൂലം വലിയ അപകടങ്ങൾക്കും കാരണമാവാൻ സാധ്യത ഏറെയാണ്

Related posts

ജനസഹസ്രങ്ങൾ സാക്ഷി : ആറാട്ടുപുഴ പൂരം ഭക്തിസാന്ദ്രം

Sudheer K

സുധീർ അന്തരിച്ചു

Sudheer K

സ്‌കൂൾ പ്രവേശനോൽസവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Sudheer K

Leave a Comment

error: Content is protected !!