News One Thrissur
Updates

പെരിങ്ങോട്ടുകര കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം നടത്തി.

പെരിങ്ങോട്ടുകര : കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു. തൃപ്രയാർ കിഴക്കെ നട സരയൂപാർക്കിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് രോഗികൾക്കുള്ള സഹായ വിതരണം, താന്ന്യം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് – ആശാവർക്കർമാരെ ആദരിക്കൽ , കവിയരങ്ങ് എന്നിവ നടത്തി. കാനാടിക്കാവ് മഠാധിപതി ഡോ കെ.കെ. വിഷ്ണുഭാരതീയ സ്വാമി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
സൊസൈറ്റി പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു.
നാട്ടിക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. വിനു ആശാവർക്കർമാരെ ആദരിച്ചു. റിട്ട. സാമൂഹ്യ നീതി വകുപ്പ് ജോ. ഡയറക്ടർ ശ്രീദേവി കരുണാകരൻ ഡയാലിസിസ് രോഗികൾക്കുള്ള സഹായം വിതരണം നടത്തി. ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കിയ പ്രവിത സുബീഷ്, സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിലും, ഗാനമേളയിലും എഗ്രേഡും, ചെണ്ടമേളത്തിൽ ബിഗ്രേഡും നേടിയ ദേവർഷ് കെ.എംനെയും, മികച്ച പാലിയേറ്റീവ് പ്രവർത്തനം നടത്തുന്ന താന്ന്യം ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിനെയുംചടങ്ങിൽ ആദരിച്ചു.രക്ഷാധികാരി എം.ബി. സജീവൻ സ്വാഗതവും,സെക്രട്ടറി രാമൻ നമ്പൂതിരിനന്ദിയും രേഖപ്പെടുത്തി. ട്രഷറർ പ്രമോദ് കണിമംഗലത്ത്, പോൾ പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന കവിയരങ്ങ് കവിയും ഗാനരചയിതാവുമായ സുരേന്ദ്രനാഥ പണിക്കർ ഉൽഘാടനം ചെയ്തു. കവി കെ. ദിനേശ് രാജാ അധ്യക്ഷത വഹിച്ചു. കവികളായ അരുൺഗാന്ധിഗ്രാം, നോമി കൃഷ്ണ, റോബർട്ട് പുള്ള്, ചാന്ദ്നി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ഹരിദാസൻ ചെമ്മാപ്പിള്ളി, വില്ലി പട്ടത്താനം, ഡെയ്സി പോൾ, ഷീജ ജോഷി, സക്കീന റസാക്ക്, സുബീഷ് തൈവളപ്പിൽ എന്നിവർ നേതൃത്വം നൽകി

Related posts

കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർ മദ്യലഹരിയിൽ, രണ്ടുപേർ കസ്റ്റഡിയിൽ

Sudheer K

വലപ്പാട് എംഡിഎം എയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.

Sudheer K

തളിക്കുളത്ത് കടലാക്രമണം: സ്നേഹതീരം ബീച്ചിലെ കംഫർട്ട് സ്റ്റേഷൻ അപകടാവസ്ഥയിൽ

Sudheer K

Leave a Comment

error: Content is protected !!