News One Thrissur
Updates

അന്തിക്കാട് ഗവ.എൽ പി സ്കൂൾ 123-ാം വാർഷികാഘോഷവും വർണ്ണക്കൂടാരം ഉദ്ഘാടനവും

അന്തിക്കാട്: അന്തിക്കാട് ഗവ.എൽ പി സ്കൂൾ 123-ാം വാർഷികാഘോഷവും, വർണ്ണക്കൂടാരം ഉദ്ഘാടനവും നാട്ടിക എംഎൽഎ  സി .സി.മുകുന്ദൻ നിർവ്വഹിച്ചു.അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് രാജീവ് സുകുമാരൻ ആമുഖപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ജിജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തിക്കാട് പഞ്ചായത്ത് വൈസ്  പ്രസിഡൻ്റ് സംഗീത ഷിബു സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. എ ഇ ഒ. പി.ജെ.ബിജു എൻ്റോവ്മെൻ്റ് വിതരണവും, സ്കൂൾ വികസന സമിതി കൺവീനർ എ.വി.ശ്രീവത്സൻ സമ്മാനദാനവും നിർവ്വഹിച്ചു.
വർണ്ണക്കൂടാരം ശില്പികളെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് വികസന സമിതി ചെയർമാൻ ഷാജി പൊലിയേടത്ത്, തൃശൂർ ഡി പി ഒ എൻ.കെ.രമേഷ്, ബിപിസി, അന്തിക്കാട് ബിആർസി  ഡോ.ഉമാദേവി, ബിജു അണ്ടേഴത്ത്, കെ.വി.രാജേഷ്, എം.കെ.സതീശൻ, എ.ബി.ബാബു, ഷഹുൽ ഹമീദ്, ജൂലി ജോസഫ്, ആദിത്യവർദ്ധൻ എന്നിവർ പ്രസംഗിച്ചു .
ഹെഡ്മിസ്ട്രസ് സി.വി.സീന സ്വാഗതവും, സീനിയർ ടീച്ചർ റിനി ജോസ്  കെ.  നന്ദിയും പറഞ്ഞു.

Related posts

ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് അപകടം

Sudheer K

ശബരിമല: തൃപ്രയാറിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി.

Sudheer K

കൊടുങ്ങല്ലൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

Sudheer K

Leave a Comment

error: Content is protected !!