അന്തിക്കാട്: അന്തിക്കാട് ഗവ.എൽ പി സ്കൂൾ 123-ാം വാർഷികാഘോഷവും, വർണ്ണക്കൂടാരം ഉദ്ഘാടനവും നാട്ടിക എംഎൽഎ സി .സി.മുകുന്ദൻ നിർവ്വഹിച്ചു.അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡൻ്റ് രാജീവ് സുകുമാരൻ ആമുഖപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ജിജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സംഗീത ഷിബു സപ്ലിമെൻ്റ് പ്രകാശനം ചെയ്തു. എ ഇ ഒ. പി.ജെ.ബിജു എൻ്റോവ്മെൻ്റ് വിതരണവും, സ്കൂൾ വികസന സമിതി കൺവീനർ എ.വി.ശ്രീവത്സൻ സമ്മാനദാനവും നിർവ്വഹിച്ചു.
വർണ്ണക്കൂടാരം ശില്പികളെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വികസന സമിതി ചെയർമാൻ ഷാജി പൊലിയേടത്ത്, തൃശൂർ ഡി പി ഒ എൻ.കെ.രമേഷ്, ബിപിസി, അന്തിക്കാട് ബിആർസി ഡോ.ഉമാദേവി, ബിജു അണ്ടേഴത്ത്, കെ.വി.രാജേഷ്, എം.കെ.സതീശൻ, എ.ബി.ബാബു, ഷഹുൽ ഹമീദ്, ജൂലി ജോസഫ്, ആദിത്യവർദ്ധൻ എന്നിവർ പ്രസംഗിച്ചു .
ഹെഡ്മിസ്ട്രസ് സി.വി.സീന സ്വാഗതവും, സീനിയർ ടീച്ചർ റിനി ജോസ് കെ. നന്ദിയും പറഞ്ഞു.
