News One Thrissur
Updates

നിർമ്മാണം പൂർത്തിയായിട്ടും ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് തുറന്ന് കൊടുത്തില്ല; പ്രതിഷേധ സമരവുമായി കോൺഗ്രസ്

ചേർപ്പ് : മിനിസിവിൽ സ്റ്റേഷനിൽ പണി പൂർത്തീകരിച്ചിട്ടുംലിഫ്റ്റ് തുറന്നുകൊടുക്കത്തതിൽ പ്രതിഷേധിച്ച് ചേർപ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിവിൽസ്റ്റേഷനിൽ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഭിന്നിശേഷിക്കാരായ വിദ്യാർത്ഥികൾ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ സമരത്തെതുടർന്നാണ് ലിഫ്റ്റ് അനുവദിച്ചത്. ആറ് മാസത്തോളമായി പണി പൂർത്തിയായി കിടക്കുന്നു. പ്രതിഷേധസമരം ഡി.സി.സി. ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.കെ. അശോകൻ , സുനിൽലാലൂർ, സിജോജോർജ്ജ്, അശോൻപൊറ്റെക്കാട്ട്, ഐ.എ. വിൽസൻ, സന്തോഷ് ബാബു, സിദ്ധാർത്ഥൻ, സുജിത്ത്കുമാർ, കുട്ടികൃഷ്ണൻ നടുവിൽ, സുരേന്ദ്രൻ ചേർപ്പ് , സി.എൻ. പ്രേംഭാസി, അബൂബക്കർ, അയിച്ചിയിൽ രാധാകൃഷ്ണൻ, വിനു, ബൈജു , സന്തോഷ് , വിദ്യാ രമേശ്, സിനി പ്രദീപ്, അഡ്വ ലീനജോസ്, അൽവിയ, ജയശ്രീ, ഷൈജ വിനോദ് മിനി ജോസ്, സൈറാബാനു എന്നിവർ പങ്കെടുത്തു

Related posts

ഖാലിദ് ഹാജി അന്തരിച്ചു.

Sudheer K

വെള്ളക്കെട്ടിന് പരിഹാരമില്ല; ചേർപ്പിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

Sudheer K

നവംബർ 12ന് ഓട്ടോ – ടാക്സി പണിമുടക്ക്

Sudheer K

Leave a Comment

error: Content is protected !!