News One Thrissur
Updates

വെള്ളക്കെട്ടിന് പരിഹാരമില്ല; ചേർപ്പിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

ചേർപ്പ് : വെള്ളക്കെട്ട് മൂലം ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന ജനങ്ങൾ മാർച്ചും ധർണ്ണയും നടത്തി. ചേർപ്പ് പഞ്ചായത്ത് 17 , 18 വാർഡുകളിൽ ഉൾപ്പെട്ട മുത്തുള്ളിയാൽ,കനാൽ പ്രദേശത്ത് രണ്ട് മാസമായി തുടരുന്ന വെള്ളക്കെട്ട് മൂലം അഞ്ഞൂറി ൽ പരം ജനങ്ങളാണ്ഇപ്പോഴും ദുരിതമനുഭവിച്ച് ചേർപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലും, ജെ.ബി. എസ് ഹൈസ്കൂളിലും കഴിയുന്നത്. വെള്ളക്കെട്ട് നിലനിൽക്കുന്നതിൻ്റെ കാരണം ജൂബിലി കോൾ പടവ് കമ്മറ്റി മത്സ്യ ലേലത്തിന് നൽകുകയും ഇതേ തുടർന്ന് ഹെൽബർട്ട് കനാലിലേക്ക് വെള്ളം ഒഴുകുന്ന ഓവ് ചാല്മീൻ പിടുത്തക്കാർ അടച്ച് വെച്ചിരിക്കുന്നത് മൂലം വെള്ളം ഒഴുകി പോകാത്ത അവസ്ഥയിലുമാണ്. ഇതിൽ പ്രതിഷേധിച്ച് ദുരിതമനുഭവിക്കുന്ന കുടംബങ്ങൾ കനാൽ പ്രദേശത്തു നിന്നും പ്രകടനം നടത്തി. തായം കുളങ്ങരയിലെ ജൂബിലി പടവ് ഓഫീസിലേക്ക് നടന്ന പ്രകടനത്തിൽ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ആഗസ്റ്റ് 31 വരെ ലേലം മരവിപ്പിക്കാനും ഓവ് ചാല് തുറക്കാനും തീരുമാനമായി. സി.പി.എം.ചേർപ്പ് ലോക്കൽ സെക്രട്ടറി എ.വി സഹദേവൻ, ലോക്കൽ സെക്രട്ടറി പി.എസ്. സനന്ദ്, വാർഡ് മെമ്പർ മാരായസുനിത ജിനു, നസീജ മുത്ത ലീഫ്, എം.എച്ച് സജീർ എന്നിവർ സംസാരിച്ചു.

Related posts

മാങ്ങാട്ടുകര ശ്രീരാമ ക്ഷേത്രത്തിൽ മോഷണം.

Sudheer K

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

Sudheer K

ഗോപിനാഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!