പഴുവിൽ: സുബ്രഹ്മുണ്യ സ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തികളുടെ പ്രധാന ചടങ്ങായ ശ്രീകോവിലിന്റെ ഉത്തരംവെപ്പ് നടന്നു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം തന്ത്രി ചെറുകുന്ന് മന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള ഉത്തരത്തിന്റെ പൂജ നടന്നു. മേൽശാന്തി ശങ്കർ, കീഴ്ശാന്തി ദാമോദരൻ എമ്പ്രാന്തിരി എന്നിവർ സഹകാർമികരായി.തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നമസ്ക്കാര മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. നൂറുകണക്കിന് ഭക്തരുടെ
സാനിദ്ധ്യത്തിൽ മുഖ്യ ആചാരി എളവള്ളി ശിവദാസിന്റെ, നേതൃത്വത്തിൽ ഉത്തരം ഉയർത്തി സ്ഥാപിച്ചു. തുടർന്ന് സമർപ്പണ മണ്ഡപത്തിൽ ഗ്യഹശാന്തി ഹോമം നടന്നു. ഉച്ചയ്ക്ക് .
പ്രസാദ ഊട്ട് വൈകീട്ട്
വാസ്തു പുജ, ഭഗവതിയ്ക്ക് ഭഗവത്സേവ. എന്നിവയും ഉണ്ടായി.. ദേവസ്വം ഓഫീസർ പി യു നന്ദകുമാർ, ഉപദേശക സമിതി പ്രസിഡണ്ട് പി.എ ദേവിദാസ്, സെക്രട്ടറി എം എൻ സുബ്രഹ്മണ്യൻ, ട്രഷറർ ഇ.സി അനിൽ,
മാതൃവേദി പ്രസിഡണ്ട് വിജയ പ്രഭാകരൻ, ഇൻഫർമേഷൻ ഓഫീസർ തുളസി മോഹനൻ,
സമിതി അംഗങ്ങൾ, മാത്രവേദി പ്രവർത്തകർ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ശ്രീകോവിൽ,
കൊടിമരം,
നമസ്ക്കാര മണ്ഡപം, ഉപദേവൻമാരുടെ ക്ഷേത്രങ്ങൾ, നടപ്പുര, ചുറ്റമ്പലം, അമ്പലക്കുളം, ദേവസ്വം ഓഫീസ്, ഊട്ടുപുര, ഗോപുരം, ചുറ്റുമതിൽ, എന്നിവയാണ് പുനരുദ്ധാരണത്തിന്റെ ഭാഗമായി നവീകരിക്കപ്പെടുന്നത്. 5 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് ഒന്നരക്കോടി രൂപ ചെലവാക്കി ശ്രീകോവിൽ പുതുക്കി പണിയുന്നത്.
previous post
