തൃത്തല്ലൂർ: കൊറ്റായി ചാളിപ്പാട്ട് അന്നപൂർണ്ണേശ്വരി ക്ഷേത്രോത്സവം ആഘോഷിച്ചു. രാവിലെ ശീവേലി എഴുന്നള്ളിപ്പിന് ശേഷം അന്നപൂർണേശ്വരി ദേവിക്കും ദുർഗാദേവിക്കും കലശാഭിഷേകം നടന്നു.വൈകിട്ട് 5 ഉത്സവ കമ്മിറ്റികളിൽ നിന്നെത്തിയ അഞ്ചാനകൾ എഴുന്നള്ളിപ്പിന് അണിനിരന്നു ഗജവീരൻ ചീരോത്ത് രാജീവ് ദേവിയുടെ തിടമ്പേറ്റി.പാലക്കാട് ദാമോദരൻ നായർ ,ശശി പാർട്ടിയുടെ പഞ്ചവാദ്യവും ചെണ്ടമേളവും ദാസൻ പാർട്ടിയുടെ ഡബിൾ നാദസ്വരവും ഉണ്ടായി.തൃത്തല്ലൂർ വെസ്റ്റ് ഡിസ്റ്റോൻഷ്യ കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ എത്തിയ ശിങ്കാരി മേളവും ശിങ്കാരി കാവടിയും ഉത്സവത്തിന് അഴക് പകർന്നു. ചെങ്ങലിൽ നാരായണൻകുട്ടി , ആലയിൽ കണ്ണൻ ശാന്തി, പ്രേം പ്രസാദ് ശാന്തി എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
