News One Thrissur
Updates

ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റം: ഓഗസ്റ്റ് 15 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വന്നു.

തിരുവനന്തപുരം: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന നിയമത്തിൽ സുപ്രധാന ഭേദഗതികൾ വരുത്തി. ലൈസൻസ് കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ടും പുതുക്കുന്ന തീയതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള രണ്ട് പ്രധാന നിയമമാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ പ്രാബല്യത്തിൽ വരുന്നത്.

പുതിയ നിയമപ്രകാരം
​ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും തുടർന്ന് 30 ദിവസം കൂടി ലൈസൻസ് സാധുവായിരിക്കും. ഈ 30 ദിവസത്തിനകം ലൈസൻസ് പുതുക്കിയാൽ പിഴ നൽകേണ്ടതില്ല.
ലൈസൻസ് കാലാവധി തീരുന്നതിന് മുൻപായി നേരത്തേ പുതുക്കുകയാണെങ്കിൽ, പുതിയ ലൈസൻസിന്റെ കാലാവധി ആരംഭിക്കുന്നത് പഴയ ലൈസൻസ് അവസാനിക്കുന്ന തീയതി മുതലായിരിക്കും.

ലൈസൻസ് കാലാവധി കഴിഞ്ഞ് 1 വർഷത്തിന് ശേഷമാണ് പുതുക്കുന്നതെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് (റി ടെസ്റ്റ്) വീണ്ടും പാസാകേണ്ടതുണ്ട്.

Related posts

തൃശൂരിൽ റിപ്പോർട്ടർ ടി വിയുടെ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം: രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ പിടിയിൽ

Sudheer K

മുണ്ടൂരിലെ പോസ്റ്റ് ഓഫീസിലും സബ് രജിസ്ട്രാർ ഓഫീസിലുംമോഷണശ്രമം

Sudheer K

വാടാനപ്പള്ളിയിൽ തോക്കു ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!